Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ എട്ടു മുതല്‍

 

 

കല്‍പ്പാത്തി രഥോത്സവത്തിനു മുന്നോടിയായി ദേശീയ സംഗീതോത്സവം നവംബര്‍ എട്ട് മുതല്‍ 13 വരെ നടക്കും. ഇതുമായി ബന്ധപ്പെട്ട് എ ഡി.എം ടി. വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനായോഗം ചേര്‍ന്നു. സാംസ്‌കാരിക വകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്നാണ് കല്‍പ്പാത്തി രഥോത്സവത്തിനു മുന്നോടിയായി ആറു ദിവസത്തെ ദേശീയ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ചെയര്‍മാനായും എ .ഡി. എം. ടി.വിജയന്‍, ആര്‍.ഡി.ഓ പി.എ വിഭൂഷന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും പി.എന്‍ സുബ്ബരാമന്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി ,സെക്യൂരിറ്റി കമ്മിറ്റി തുടങ്ങിയവയും രൂപീകരിച്ചിട്ടുണ്ട്. ആലോചനായോഗത്തില്‍ എ.ഡി.എം. ടി. വിജയന്‍, ആര്‍.ഡി.ഒ പി. എ. വിഭൂഷന്‍, പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ഡി.ടി.പി.സി സെക്രട്ടറി അജേഷ് എന്നിവര്‍ സംസാരിച്ചു. ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,  വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഗീത നാടക അക്കാദമി പ്രതിനിധികള്‍, കല്‍പ്പാത്തി അഗ്രഹാര പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 2017 സംഗീതോത്സവത്തിന്റെ വരവ് ചിലവ് കണക്കുകള്‍ ഡിടിപിസി സെക്രട്ടറി അജേഷ്, യോഗത്തില്‍ അവതരിപ്പിച്ചു.

date