Skip to main content

എയര്‍ ഫോഴ്സിലേക്ക് എജ്യൂക്കേറ്റര്‍ ഇന്‍സ്ട്രക്റ്റര്‍ റിക്രൂട്ട്മെന്റ് റാലി 21 ന് 

 

 

എയര്‍ ഫോഴ്സിലേക്ക് എജ്യൂക്കേറ്റര്‍ ഇന്‍സ്ട്രക്റ്റര്‍ റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 21 ന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. യോഗ്യത: ഫിസിക്ക്‌സ്/ സൈക്കോളജി/ കെമിസ്ട്രി/ മാത്ത്‌സ്/ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദമോ 50 ശതമാനം മാര്‍ക്കോടുകൂടിയ ബി.സി.എ/ ബി.എഡ് ബിരുദമോ അല്ലെങ്കില്‍ ഇംഗ്ലീഷ്/ സൈക്കോളജി/ മാത്ത്‌സ്/ ഫിസിക്ക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമോ 50 ശതമാനം മാര്‍ക്കോടുകൂടിയ എം.സി.എ ബിരുദം. യു.ജി, പി.ജി, ബി.എഡ് കോഴ്‌സുകള്‍ യു.ജി.സി/ എന്‍.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരമുള്ളവയാവണം. ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറ് മുതല്‍ 10 മണിക്കുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഒക്ടോബര്‍ 21 ന് ഫിസിക്കല്‍ ടെസ്റ്റും എഴുത്തുപരീക്ഷയും ഒക്ടോബര്‍ 22 നും 23 നും അഡാപ്പ്‌റ്റെബിലിറ്റി ടെസ്റ്റും നടക്കും.  എഴുത്തുപരീക്ഷ, യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in സന്ദര്‍ശിക്കുക.

date