Skip to main content

കുടുംബശ്രീ ജെന്റര്‍റിസോഴ്‌സ് സെന്റര്‍ വാരാചരണം:  മൊബൈല്‍ ഫോട്ടോഗ്രഫി മത്സരത്തിന് 16 വരെ ചിത്രങ്ങള്‍ അയക്കാം 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജെന്റര്‍റിസോഴ്‌സ് സെന്റര്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ലോക മാനസികാരോഗ്യ ദിനം, അന്താരാഷ്ട്ര ബാലികാ ദിനം, അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം എന്നിവയുമായി ബന്ധപ്പെട്ട് 'തന്റേടം' എന്ന വിഷയത്തിലാണ് മത്സരം നടത്തുന്നത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മൊബൈല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ ഒക്ടോബര്‍ 16 വൈകീട്ട് അഞ്ചിനകം nsehitapkd@gmail.com ല്‍ ലഭിക്കണം.

date