Post Category
ദര്‍ഘാസ് ക്ഷണിച്ചു
നല്ലെപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡായ ആണ്ടിത്തറ പന്നിപ്പെരുന്തലയിലും പെരുമാട്ടിയിലെ മൂന്നാം വാര്‍ഡായ നല്ലമാടന്‍ചള്ളയിലും 150 മി.മീ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. യഥാക്രമം 2800 രൂപയും 3000 രൂപയുമാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്‌സ്, പാലക്കാട് വിലാസത്തില്‍ ഒക്ടോബര്‍ 17 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് നാലിന് തുറക്കും. ഫോണ്‍: 0491-2528471.
date
- Log in to post comments