Post Category
ഗസ്റ്റ്് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അട്ടപ്പാടി ഗവ. ഐ.ടി. ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗിന് താത്കാലികമായി ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ബി.ബി.എ./എം.ബി.എ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, സോഷ്യല്‍ ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദം. അല്ലെങ്കില്‍ ഡി.ജി.ഇ.ടി. സ്ഥാപനത്തില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബിരുദമോ ഡിപ്ലോമയോ നേടി എംപ്ലോയബിലിറ്റി സ്‌കില്‍ പരിശീലനം ലഭിച്ചവര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ ഒക്‌ടോബര്‍ 19 ന് രാവിലെ 10 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അട്ടപ്പാടി ഗവ.ഐ.ടി.ഐ.യില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04924-211516.
date
- Log in to post comments