Skip to main content

ഉപതിരഞ്ഞെടുപ്പ്: ആകെ 36 മാതൃകാ പോളിംഗ് ബൂത്തുകള്‍

ആലപ്പുഴ: ഉപതിരഞ്ഞടുപ്പ് നടക്കുന്ന അരൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ 36 എണ്ണം മാതൃക പോളിംഗ് സ്റ്റേഷനുകളാണ്. മാതൃക പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും പ്രദേശത്തിന്റെ മാപ്പുമുണ്ടാകും. ഹെല്‍പ്പ്ഡെസ്‌കും വിശ്രമിക്കാന്‍  പന്തല്‍, വോട്ടര്‍മാര്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കും. കൂടാതെ സമ്മദിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ബുക്കും ഉണ്ടാകും.  പ്രഥമ ശുശ്രൂഷ സംവിധാനം, പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി വീല്‍ചെയറിന്റെ സേവനവും ഈ ബൂത്തുകളില്‍ ലഭ്യമാകും. എന്‍.സി.സി- സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവയുടെ സേവനവും മാതൃക പോളിംഗ് ബൂത്തുകളില്‍ ഒരുക്കും. മാതൃക പോളിംഗ് ബൂത്തുകളുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തില്‍; കോടംതുരുത്ത്(5), കുത്തിയതോട്(4), അരൂക്കുറ്റി(3), പെരുമ്പളം(2), തൈക്കാട്ടുശ്ശേരി(4), പള്ളിപ്പുറം(2), അരൂര്‍(4), എഴുപുന്ന(4), പാണാവള്ളി(4), തുറവൂര്‍ തെക്ക്(4).

 

date