Skip to main content

നെതര്‍ലന്റ്‌സ് രാജാവും രാജ്ഞിയും 18ന് ആലപ്പുഴയില്‍

ആലപ്പുഴ: നെതര്‍ലന്റ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും 18ന് ആലപ്പുഴയില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തും. കൊച്ചിയില്‍ നിന്ന് റോഡുമാര്‍ഗം ആലപ്പുഴയിലെത്തുന്ന രാജാവും സംഘവും ഒന്നരമണിക്കൂറോളം കായല്‍ കാഴ്ചകള്‍ കണ്ട് മടങ്ങും. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്യോഗസ്ഥതലത്തില്‍ വിലയിരുത്തി. ഇന്നു രാവിലെ കായലില്‍ പ്രത്യേക മുന്നൊരുക്ക വിലയിരുത്തല്‍ നടത്തും. ആലപ്പുഴ ഫിനിഷിങ് പോയിന്റില്‍ നിന്ന് ബോട്ടുമാര്‍ഗം എസ്.എന്‍. ജട്ടിവരെയാണ് കായല്‍ യാത്ര. ഇതിന്റെ ഭാഗമായി 17,18 തീതികളില്‍ ഈ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ബോട്ടുകള്‍, മല്‍സ്യബന്ധനം, യാത്രബോട്ടുകള്‍ എന്നിവയ്ക്കു നിയന്ത്രണമുണ്ടാകും.

date