സെമിനാർ ഒക്‌ടോബർ 20 ന്
കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന, നിയമവാഴ്ച, ജനാധിപത്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ലൈബ്രറി കൗൺസിൽ എല്ലാ താലൂക്കുകളിലും പ്രധാന വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഒക്‌ടോബർ 20 ഉച്ച രണ്ടിന് ശൃംഗപുരം ഗവൺമെൻറ് മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സെമിനാർ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി കെ രമേശ് ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. ആശ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. സർഗോത്സവം വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗവും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവുമായ നൗഷാദ് കൈതവളപ്പിലും വായന മത്സര വിജയികൾക്കുള്ള സമ്മാനദാനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെപി രാജനും നിർവഹിക്കും.
- Log in to post comments