വനം അദാലത്ത് ഇന്ന്
വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കന്ന വനം അദാലത്ത് ഇന്ന് (ഒക്ടോബര്‍ 17) എരുമേലി ദേവസ്വം ഹാളില്‍ നടക്കും. വനം-വന്യജീവി- മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ പി. സി ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
എം.പിമാരായ ആന്‍റോ ആന്‍റണി, തോമസ് ചാഴികാടന്‍, ജോസ് കെ മാണി, എം.എല്‍.എ മാരായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ. എന്‍. ജയരാജ്, സി. കെ. ആശ, അഡ്വ. കെ. സുരേഷ് കുറുപ്പ്, സി.എഫ് തോമസ്, മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ദേവേന്ദ്രകുമാര്‍ വര്‍മ്മ, ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും. സിസിഎഫ് ജോര്‍ജ്ജി പി. മാത്തച്ചന്‍ സ്വാഗതവും ഡിഎഫ്ഒ വൈ. വിജയന്‍ നന്ദിയും പറയും.
- Log in to post comments