ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു
തുലാവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ ദുരന്തനിവാരണ വിഭാഗം സജ്ജമാണ്. ആവശ്യമായ മുന്‍കരുതലെടുക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകട സാധ്യത യുണ്ടാവുകയാണെങ്കില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ല പൊലീസ് മേധാവി യു അബ്ദുല്‍ കരീം, സബ് കലക്ടര്‍ കെ.എസ് അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ആര്‍.ടി.ഒ മാരായ അനൂപ് വര്‍ക്കി, ടി.ജി ഗോകുല്‍, ജില്ല ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments