കൂടിയ പോളിങ് പദ്രെയിലെ ബൂത്തുകളില്‍ ഏറ്റവും കുറവ് ആരിക്കാടിയിലെ ബൂത്തില്‍
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പദ്രെയിലെ ബൂത്തുകളില്‍. പദ്രെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 198-ാം ബൂത്തില്‍ 86.5 ശതമാനവും പദ്രെ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 197-ാം ബൂത്തില്‍ 84.7 ശതമാനവും പോളിങ് രേഖപ്പെടുത്തി. 41 ബൂത്തുകളിലാണ് 80 ശതമാനത്തിന് മുകളില്‍ പോളിങ് നടന്നത്. ഏറ്റവും കുറവ് പോളിങ് നടന്നത് ആരിക്കാടി ഗവണ്‍മെന്റ് ബേസിക് എല്‍പി സ്‌കൂളിലെ 133-ാം ബൂത്തിലാണ്. ഇവിടെ 66.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പദ്രെ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 198-ാം ബൂത്തില്‍ വോട്ടര്‍ പട്ടികയിലെ 815 പേരില്‍ 365 സ്ത്രീകളും 340 പുരുഷന്മാരുമുള്‍പ്പെടെ 705 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പദ്രെ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 197-ാം ബൂത്തില്‍ വോട്ടര്‍ പട്ടികയിലെ 876 പേരില്‍ 742 പേരാണ് വോട്ട് ചെയ്തത്. 394 പുരുഷന്മാരും 348 സ്ത്രീകളുമാണ് ഇവിടെ വോട്ട് ചെയ്തത്. ഏറ്റവും കുറവ് പോളിങ് നടന്ന ആരിക്കാടി ഗവണ്‍മെന്റ് ബേസിക് എല്‍പി സ്‌കൂളിലെ 133-ാം ബൂത്തില്‍ 923 വോട്ടര്‍മാരില്‍ 338 സ്ത്രീകളും 273 പുരുഷന്മാരുമടക്കം 611 പേര്‍ വോട്ട് ചെയ്തു.
കണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ 177-ാം ബൂത്തില്‍ 84.48 ശതമാനവും, സ്വര്‍ഗ സ്വാമി വിവേകാനന്ദ യുപി സ്‌കൂളിലെ 194-ാം ബൂത്തില്‍ 83.92 ശതമാനവും, ഇച്ചിലംപാടി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂളിലെ 136-ാം ബൂത്തില്‍ 82.99 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ഉജറുള്‍വാര്‍ ഗവണ്‍മെന്റ് ബേസിക് എല്‍പി സ്‌കൂളിലെ 129-ാം ബൂത്തില്‍ 67.18 ശതമാനവും കുര്‍ച്ചിപ്പള്ള ഗവണ്‍മെന്റ് ഹിന്ദുസ്ഥാനി യുപി സ്‌കൂളിലെ 79-ാം ബൂത്തില്‍ 67.72 ശതമാനവും, മൊഗ്രാല്‍ ജിഎച്ച്എസ്എസിലെ 157-ാം ബൂത്തില്‍ 67.74 ശതമാനവും, ഉപ്പള ജിഎച്ച്എസ്‌സിലെ 70-ാം ബൂത്തില്‍ 67.77 ശതമാനവും, ഷിറിയ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 98-ാം ബൂത്തില്‍ 67.9 ശതമാനവും പോളിങ് നടന്നു.
- Log in to post comments