Skip to main content

തുറമുഖ വകുപ്പ് ഫയൽ അദാലത്ത്: 516 ഫയലുകൾ തീർപ്പാക്കി

തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ അധ്യക്ഷതയിൽ തുറമുഖ വകുപ്പിൽ ഫയൽ അദാലത്ത് നടത്തി. തുറമുഖ വകുപ്പിൽ സെക്രട്ടേറിയറ്റിൽ ആകെ 516 ഫയലുകൾ (62 ശതമാനം) തീർപ്പാക്കി. വകുപ്പിന് കീഴിലുളള ഓഫീസുകളിൽ തീർപ്പാക്കാൻ ബാക്കിയുളള ഫയലുകളിൽ രണ്ടാഴ്ചക്കകം തീരുമാനമെടുത്ത് പരമാവധി ഫയലുകൾ തീർപ്പാക്കണമെന്ന് മന്ത്രി വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പി.എൻ.എക്‌സ്.3762/19

date