Skip to main content

നവമാധ്യമങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു

 

പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 'നവമാധ്യമങ്ങളും യുവജനതയും' എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. അമൃത യൂണിവേഴ്സിറ്റി മൈസൂര്‍ ക്യാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷനുമായ ടി.കെ.സന്ദീപ് ക്ലാസിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. വി. ഗീത അധ്യക്ഷയായി. നവമാധ്യമ രംഗത്തെ പുതുപ്രവണതകള്‍, ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ക്ലാസ് നടന്നത്. ഇംഗ്ലീഷ് വകുപ്പ് മേധാവി രാകേഷ് സി. ജോസ്, ജേര്‍ണലിസം അധ്യാപിക ലക്ഷ്മി മഞ്ജുഷ സംസാരിച്ചു.

date