വാഹനം ലേലം ചെയ്യും
ഇന്‍ഫര്‍മേഷന്‍ ആന്റ് പ്ബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുടെ അധീനതയിലുള്ളതും ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഉപയോഗിച്ചുവന്നിരുന്നതുമായ വാഹനം നവംബര്‍ 11 ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ പത്തരയ്ക്കു മുമ്പ് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടിവച്ച് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി ലേലത്തില്‍ പങ്കെടുക്കേണ്ടതാണ്. മുദ്ര വച്ച ടെന്‍ഡറുകള്‍ നവംബര്‍ എട്ടിന് വൈകിട്ട് മൂന്നിനു മുമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, കുയിലിമല, ഇടുക്കി -685601 എന്നവിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിനു മുകളില്‍ വാഹനം ലേലം ചെയ്യുന്ന ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496003211, 04862233036
- Log in to post comments