Skip to main content

വിദ്യാലയങ്ങള്‍ കഴിവുകളുടെ വിസ്‌ഫോടന  കേന്ദ്രങ്ങളായി മാറണം                                                             - സ്പീക്കര്‍

വിദ്യാര്‍ത്ഥികളുടെ കഴിവുകളുടെ വിസ്ഫോടന കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ മാറണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുകോടി രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടുപിടുത്തങ്ങളുടെ ലോകത്ത് ഓരോ കുട്ടിക്കും അവരുടേതായ സംഭാവനകള്‍ നല്‍കാനുണ്ട്. ഇതിനായി പൊതു വിദ്യാലയങ്ങളെ സജ്ജമാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്കും ഉയര്‍ന്ന ഫീസ് നല്‍കാനില്ലാത്തവര്‍ക്കുമെല്ലാം അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ നയം. പാഠ പുസ്തകളുടെ പഠനമല്ല, അവ കാണിച്ചു തരുന്ന വഴികളിലൂടെയുള്ള ഇരച്ചുകയറലാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൈറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരണം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ കര്‍മ്മസമിതി ചെയര്‍മാന്‍ വി.എ.കെ തങ്ങള്‍, യു.എല്‍.സി. എസ്.എസ് സൂപ്പര്‍വൈസര്‍ രാജന്‍, ഡബ്യു.എ.പി.സി.ഒ.എസ് ടീം ലീഡര്‍ ടി. അബ്ദുല്‍ അസീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ ടീച്ചര്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സാജിത, വൈസ് പ്രസിഡന്റ് മാളിയേക്കല്‍ രാമചന്ദ്രന്‍, എ.ഡി.ആര്‍.ഒ (വി.എച്ച്.എസ്.ഇ) എം ഉബൈദുല്ല, മലപ്പുറം ഡി.ഡി.ഇ കെ.എസ് കുസുമം, വണ്ടൂര്‍ ഡി.ഇ.ഒ സി. രേണുക ദേവി, എ.ഇ.ഒ പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. സത്യഭാമ, അനില്‍ നിരവില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഏലമ്പ്ര മുരളി, കെ. പ്രഭാകരന്‍, ഡി.പി.ഒ രത്നാകരന്‍, കൈറ്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ്, വണ്ടൂര്‍ ബി.പി.ഒ ഷൈജി ടി മാത്യു, ആസാദ് വണ്ടൂര്‍, ടി.പി ഗോപാലകൃഷ്ണന്‍, സി ജയപ്രകാശ്, കെ.എ ജബ്ബാര്‍, ഇ.പി ബഷീര്‍, സമദ് പുല്ലൂര്‍, സി.എച്ച് സകരിയ്യ, എന്‍ മഖ്ബൂല്‍, അലവിക്കുട്ടി മച്ചിങ്ങല്‍, വി.കെ അശോകന്‍, യൂനുസ് പെരിക്കഞ്ചിറ, പി. ഉമ്മര്‍ഹാജി,  സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്സണ്‍ ലിയാന ലിയാക്കത്ത്, സെക്രട്ടറി എ. ഹെന്ന തുടങ്ങിയവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ടി അലവിക്കുട്ടി സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ വാഹിദ് കളത്തില്‍ നന്ദിയും പറഞ്ഞു.
 

date