Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് തത്തുല്യ യോഗ്യതയുള്ളവര്‍ ജനുവരി 15 ന് രാവിലെ 10 ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. (ഇന്‍ഡസ്ട്രിയല്‍/മാനുഫാക്ചറിംഗ്/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447254303.
പി.എന്‍.എക്‌സ്.142/18
date
- Log in to post comments