Post Category
ദേശീയ സെമിനാര്‍
കുടിയൊഴിപ്പിക്കലും പുനരധിവസിപ്പിക്കലും : പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി കിര്‍ടാഡ്‌സില്‍ (കേരള പട്ടികജാതി/വര്‍ഗ്ഗ വികസന ഗവേഷണ പരിശീലന വകുപ്പ്) ഫെബ്രുവരി 26, 27 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തും.
സ്വാതന്ത്യത്തിന് മുമ്പും പിമ്പും പുനരധിവാസത്തിന്റെ പ്രാധാന്യം, ആസൂത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള ക്രിയാത്മകമായ പങ്കാളിത്തം, ദൈനംദിന ജീവനോപാധികള്‍, പുനരധിവാസത്തിന്റെ പരിപ്രേഷ്യം എന്നിങ്ങനെ ആറ് മേഖലകളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്.
സെമിനാറില്‍ പങ്കെടുക്കുന്നതിനും പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നതിനും www.kirtads.kerala.gov.in സന്ദര്‍ശിക്കുക. ഇമെയില്‍: kirtadsseminar18@gmail.com ഫോണ്‍: 9020843849, 9446738384.
പി.എന്‍.എക്‌സ്.143/18
date
- Log in to post comments