Skip to main content

മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം 

 

    അട്ടപ്പാടി ഐ.റ്റി.ഡി.പി. മുണ്ടൂര്‍ ഐ.ആര്‍.റ്റി.സി.യുടെ സഹകരണത്തോടെ അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി., ഐ.ബി.പി.എസ്. തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. ബിരുദ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്ലസ് റ്റു യോഗ്യതയുള്ളവരേയും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളേയും പരിഗണിക്കും. മുണ്ടൂര്‍ ഐ.ആര്‍.റ്റി.സി.യോ ഐ.ആര്‍.റ്റി.സി.നിര്‍ദേശിക്കുന്ന കേന്ദ്രത്തിലോ ആയിരിക്കും പരിശീലനം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി ജാതി, വരുമാനം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15നകം അട്ടപ്പാടി ഐ.റ്റി.ഡി.പി. പ്രൊജക്റ്റ് ഓഫീസിലെത്തണം. ഫോണ്‍: 04924 254223 
 

date