Skip to main content

എല്ലാ വീടുകളിലും ശുദ്ധജല പൈപ്പ്‌ലൈന്‍ ലക്ഷ്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

 

    സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധജല പൈപ്പ്‌ലൈന്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ്ണ ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറ് ലക്ഷം വീടുകള്‍ക്ക് ശുദ്ധജലം ലഭ്യമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം വീടുകളില്‍കൂടി  ശുദ്ധജലം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അജയകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1241/2019)

 

date