Skip to main content

കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം                                            :ബാലാവകാശ കമ്മീഷന്‍

· പത്ത് ലക്ഷം രൂപ ആശ്വാസ സഹായം നല്‍കണം

       സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തിര ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. ബത്തേരി പുത്തന്‍കുന്നിലെ വീട്ടില്‍ ഷഹലയുടെ മാതാപിതാക്കളെയും, സംഭവം നടന്ന ക്ലാസ്സ് മുറിയും, സഹപാഠികളെയും സന്ദര്‍ശിച്ച് പി. സുരേഷ് മൊഴിയെടുത്തു.
  അദ്ധ്യാപകരുടെ അനാസ്ഥയാണ് രണ്ട് മണിക്കൂറോളം കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണമെന്ന്  കമ്മീഷന്‍ വിലയിരുത്തി. ഇതിനെ ഗൗരവമായി കാണുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ഐ.പി.സി 304, ആര്‍.ഡബ്ല്യൂ 34 ബാലനീതി നിയമം 2015 75ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കുടുംബത്തിന് നല്‍കേണ്ട പത്ത് ലക്ഷം രൂപ അധ്യാപരും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കാണുന്ന പക്ഷം ഇവരില്‍ നിന്നും സര്‍ക്കാരിന് പിന്നീട് ഈടാക്കാവുന്നതാണെന്നും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കണമെന്നും  കമ്മീഷന്‍ പറഞ്ഞു.
 

date