Skip to main content

ക്ലാസ് മുറികളില്‍ ചെരിപ്പ് വിലക്ക് പിന്‍വലിക്കണം:                                ബാലാവകാശ കമ്മീഷന്‍

വിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികളില്‍ കുട്ടികള്‍ ചെരിപ്പിടുവാന്‍ പാടില്ല എന്ന നിര്‍ദേശം നിലവിലുണ്ടെങ്കില്‍ അവ പിന്‍വലിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബത്തേരി സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.് മാലിന്യ സംസ്‌ക്കരണ സംവിധാനം കാര്യക്ഷമമാക്കണം. മാലിന്യ സംസ്‌ക്കരണ യൂണിറ്റ് ഇല്ലാത്ത വിദ്യാലയങ്ങളില്‍ എലികള്‍, പാമ്പുകള്‍ ആവാസം ഉറപ്പിക്കുന്നത് തടയണം. അപകടങ്ങളോ നിര്‍ഭാഗ്യകരമായ സംഭവങ്ങളോ സ്‌കൂളില്‍ നടന്നാല്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് നിര്‍ദേശം നല്‍കി.
 

date