Skip to main content

ബി.പിഎല്‍ വിഭാഗത്തിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  സഹായ ഉപകരണങ്ങള്‍

അറുപത് വയസ്സിന്  മുകളില്‍ പ്രായമുള്ളതും ദാരിദ്ര്യരേഖയ്ക്ക്  താഴെയുള്ളതുമായ ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. വീല്‍ ചെയര്‍, എല്‍ബോ ക്രച്ചസ്, ഹിയറിംഗ് എയിഡ് (ബി.ടി.ഇ) , ട്രൈപ്പോഡ്, ടെട്രാപോഡ്, വാക്കിംഗ് സ്റ്റിക്ക്, കണ്ണട, കൃത്രിമ ദന്തനിര തുടങ്ങിയവയാണ് നല്‍കുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പ് ജില്ലയില്‍ 3 താലൂക്കുകളിലായി നടക്കും.  നവംബര്‍ 28 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളിലും 29 ന് സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവനിലും 30 ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളിലുമാണ് നടക്കുക. അര്‍ഹരായവര്‍ അതത് താലൂക്ക് പരിധിയിലെ കേന്ദ്രത്തില്‍ നടക്കുന്ന പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കണം. 60 വയസ്സ് പൂര്‍ത്തിയായതും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നും തെളിയിക്കുന്ന രേഖ, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം  രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 04936-205307.

date