Post Category
സ്‌കോള്‍ കേരള ദിനം: 20 ന് ഉദ്ഘാടനം
സ്‌കോള്‍ കേരളയുടെ രണ്ടാം വാര്‍ഷിക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കുന്ന ആജീവനാന്ത വിദ്യാഭ്യാസം; സാധ്യതകളും പരിമിതികളും സെമിനാറിന്റെ ഉദ്ഘാടനവും തൃശൂര്‍ ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ ജനുവരി 20 ന് രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ജില്ലാതലത്തില്‍ സ്‌കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചന, പ്രസംഗമത്സരം, പോസ്റ്റര്‍ നിര്‍മാണം എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സംസ്ഥാതല മത്സരവും തൃശൂര്‍ ഗവണ്‍മെന്റ്‌മോഡല്‍ വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.189/18
date
- Log in to post comments