Skip to main content

വര്‍ക്കല താലൂക്കില്‍ കളക്ടറുടെ ക്യാമ്പ് സിറ്റിംഗ്

 

    സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്കത്തിക്കുന്നതിന്റെ ഭാഗമായി വര്‍ക്കല താലൂക്കില്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്യാമ്പ് സിറ്റിംഗ് നടത്തി. ലഭിച്ച 155 പരാതികളില്‍ എത്രയും വേഗം പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പരാതി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഒരുമാസത്തിനകം തന്നെ അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വി. ജോയ് എം.എല്‍.എ, ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
(പി.ആര്‍.പി. 1272/2019)

 

date