മികവിന് ആദരം ഇന്ന് (നവംബര്‍ 27)
ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളെ സര്‍ക്കാര്‍ ആദരിക്കുന്നു. ഇന്ന് (നവംബര്‍ 27) രാവിലെ പത്തിന് വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങ് ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്ദീന്‍ അധ്യക്ഷത വഹിക്കും. സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം നേടിയ പഞ്ചായത്തുകളെ ആദരിക്കും.
2019 ലെ കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ പഞ്ചായത്ത് ഡെവലപ്‌മെന്റ് പ്ലാന്‍ അവാര്‍ഡില്‍ പ്രഥമസ്ഥാനം കരസ്ഥമാക്കിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്, ദേശീയ ജല അവാര്‍ഡ് നേടിയ കീനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാര്‍ഡ് നേടിയ കോലഴി ഗ്രാമപഞ്ചായത്ത്, ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാര്‍ ന് അര്‍ഹമായ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്, ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരണ്‍ പുരസ്‌കാരവും നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്‌കാരവും കരസ്ഥമാക്കിയ തിരുനാവായ ഗ്രാമ പഞ്ചായത്ത്, സ്വച്ഛ് ഭാരത് പുരസ്‌കാരം നേടിയ പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്ത്, സ്വച്ഛ് ഐക്കണ്‍ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട കാലടി ഗ്രാമപഞ്ചായത്ത്, മുഖ്യമന്ത്രിയുടെ പ്രത്യേക അവാര്‍ഡായ കേരള സ്റ്റേറ്റ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍സ് ഇന്‍ പബ്ലിക് സര്‍വ്വീസില്‍ ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ച ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയെയാണ് സര്‍ക്കാര്‍ ആദരിക്കുന്നത്.
ശശി തരൂര്‍ എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, മെയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മറ്റു ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റ്റി.കെ ജോസ്, ആസൂത്രണ ബോര്‍ഡ് അംഗം കെ.എസ് ഹരിലാല്‍, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 1273/2019)
- Log in to post comments