Skip to main content

ഭിന്നശേഷി കായികമേള സംഘടിപ്പിച്ചു

 

    ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍കളുടെ കലാ-കായിക വാസനകള്‍ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു.  ശാര്‍ക്കര ഗവ. യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് ഡീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ സിപി സുലേഖ, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇളമ്പ ഉണ്ണികൃഷ്ണന്‍, ദേവ്, ഗീത സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

    ആറ്റിങ്ങല്‍ നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷി കലാ-കായിക മേള 'സ്‌നേഹ തുമ്പികള്‍' നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.  നഗരസഭാ പരിധിയിലുള്ള 70 വിദ്യാര്‍ത്ഥികളാണ് കായിക മേളയില്‍ പങ്കെടുത്തത്.  ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.  നഗരസഭ ചെയര്‍പേഴ്‌സണ്‍ ആര്‍.എസ് രേഖ അധ്യക്ഷത വഹിച്ച  ചടങ്ങില്‍  നഗരസഭ അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.
(പി.ആര്‍.പി. 1296/2019)

 

date