ശിശുസൗഹാര്‍ദ്ദ പദ്ധതി ഉദ്ഘാടനം ചെയ്തു
ശിശുസംരക്ഷണ സമിതിയും അരുവിക്കര പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ശിശു സൗഹാര്‍ദ്ദ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷാജു നിര്‍വഹിച്ചു. കുട്ടികള്‍ക്ക് മികച്ച സാമൂഹിക അന്തരീക്ഷം ലഭ്യമാക്കി ആരോഗ്യമുള്ള തലമുറയെ വാര്ത്തെടുക്കുകായാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ആറുമാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് അരുവിക്കര പഞ്ചായത്തിനെ ശിശുസൗഹൃദ പഞ്ചായത്താക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു പദ്ധതിയുടെ തുടക്കം.
കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അലട്ടുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയുക, അതിക്രമങ്ങള്‍ ചെറുക്കാന്‍ പ്രാപ്തരാക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. വാര്‍ഡ് മെമ്പര്‍മാരെ രക്ഷാധികാരയാക്കി കോര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിജയന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സൗമ്യ റാണി, ശിശു സംരക്ഷണ സമിതി അംഗം കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 1299/2019)
- Log in to post comments