Skip to main content

നിര്‍മാണോദ്ഘാടനം നടന്നു

 

    പള്ളിക്കല്‍ പഞ്ചായത്തിലെ പകല്‍ക്കുറി (താഴെ ഭാഗം) മുതല്‍  ഇളബ്രാക്കോട് വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു. റോഡിന്റെ നിര്‍മാണം പുനര്‍ നിര്‍മ്മാണം ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് എം.എല്‍.എ പറഞ്ഞു. 7 കോടി രൂപയാണ് ചെലവിട്ടാണ് റോഡ് നിര്‍മിക്കുന്നത്. മൂതല താഴെ ഭാഗം റോഡ് ജംഗ്ഷനില്‍ നടന്ന  ചടങ്ങില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷന്‍ ബി.പി. മുരളി, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ  ഷൈജുദേവ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1311/2019)

 

date