Post Category
പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി
ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് അടൂര്‍ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ പാലിയേറ്റീവ് കെയര്ദിനാചരണവും സാന്ത്വന കൂട്ടായ്മയും നടന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ എം.താജുദീന്, രാജി ചെറിയാന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.അനിതകുമാരി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സരസ്വതിയമ്മ, മെഡിക്കല്‍ ഓഫീസര്‍ ഡോ.നിഷാദ്, കെ. കെ.ശശികല തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ മെഡിക്കല്‍ ഓഫീസും അടൂര്‍ നഗരസഭയും ജനറ ല്‍ ആശുപത്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അടൂര്‍ ടെക്നിക്കല്‍ ഹയ ര്‍ സെക്കന്‍ഡറി സ്കൂള്‍, പന്തളം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അടൂര്‍ ഹോളിക്രോസ് നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. (പിഎന്‍പി 136/18)
date
- Log in to post comments