Skip to main content

ടെക്നോളജി മാനേജ്മെന്‍റ് പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎല്‍ഒയുടെ സാങ്കേതിക സഹായത്തോടെ 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്നോളജി മാനേജ്മെന്‍റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 29 മുതല്‍ കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് പരിശീലനം. സ്റ്റാര്‍ട്ട് യുവര്‍ ഓണ്‍ ബിസിനസ്, ഇംപ്രൂവ് യുവര്‍ ഓണ്‍ ബിസിനസ്, ജനറേറ്റ് യുവര്‍ ഓണ്‍ ഐഡിയ തുടങ്ങിയ വിഷയങ്ങളും ഉത്പന്നം കണ്ടെത്തല്‍, നിര്‍മാണം, വിപണനം തുടങ്ങിയ വിഷയങ്ങളും പരിശീലനത്തിന്‍റെ ഭാഗമാണ്. എട്ടാം ക്ലാസ് പാസായ 45 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രം (0468 2212219, 9446545440), താലൂക്ക് വ്യവസായ ഓഫീസ് പത്തനംതിട്ട (8281261734), തിരുവല്ല (9446675700), അടൂര്‍ (9995457101) എന്നിവിടങ്ങളില്‍ ലഭിക്കും. (പിഎന്‍പി 147/18)

date