Skip to main content

ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടായത്  വിപ്ലവകരമായ മാറ്റം: മന്ത്രി പി. തിലോത്തമന്‍

    ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും വിധമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തിന്റെ പൊതുവിതരണ രംഗത്തുണ്ടായെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഭദ്രതാ നിയമം വളരെ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാനത്തിനായി.  മുന്‍ കാലങ്ങളെ അപേക്ഷിച്ച് റേഷന്‍കടകളുടെ പ്രവര്‍ത്തനം സുതാര്യമാണ്. ഇ-പോസ് വഴിയുള്ള റേഷന്‍ വിതരണം, ഗിവ് അപ്പ് സ്‌കീം എന്നിവ ഭക്ഷ്യ-പൊതുവിതരണ രംഗത്തുണ്ടാക്കിയത് വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ നരസിംഹുഗാരി റെഡി റ്റി.എല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.എസ്. അരുണ്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1319/2019)

date