Skip to main content

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ്  എം.ബി.പ്രജിത്ത് ഡിസംബര്‍ 12, 13, 19, 20, 26, 27 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 10-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും, 31-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ പരിശീലനവും ജോലിയും

കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍  നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസ്റ്റിന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന പ്രസ്തുത കോഴ്‌സിലെ ഒഴിവുള്ള 15 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് ബന്ധപ്പെടുക: ഫോണ്‍ 9020643160, 9746938700

വനിതാ കമ്മീഷന്‍  മെഗാ അദാലത്ത്

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ ഡിസംബര്‍ 11-ന് രാവിലെ 10.30 ന് കാക്കനാട് ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മെഗാ അദാലത്ത് നടത്തും.

എംപ്ലോയ്‌മെന്റ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മല്‍സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ (2019-20) സിവില്‍ സര്‍വീസ്, ബാങ്കിംഗ് വിഭാഗങ്ങളില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ താത്കാലിക ഷോര്‍ട്ട് ലിസ്റ്റ് www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ഫോണ്‍ 0484-2429130, കോഴിക്കോട് 0495-2377786 മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്  ഓഫീസിലെ മൈക്രോബയോളജി ലാബിലേക്ക് പെട്രിഫിലിം നല്‍കുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2703710.

ഖാദി ഉല്‍പ്പന്നങ്ങളുടെ റിഡക്ഷന്‍ വില്‍പ്പനമേള 9 മുതല്‍

കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്ടിന്റെ കീഴില്‍ ഖാദി തുണിത്തരങ്ങളുടെയും, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും വമ്പിച്ച റിഡക്ഷന്‍ വില്‍പ്പന മേള ഡിസംബര്‍ ഒമ്പതു മുതല്‍ 13 വരെ ഉണ്ടായിരിക്കും. കലൂര്‍ ഖാദി ടവറിന്റെ നാലാമത്തെ നിലയിലാണ് വില്‍പ്പന മേള നടത്തുന്നത്.  സമയം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ. ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം റിഡക്ഷനും 10 മുതല്‍ 20 ശതമാനം വരെ റിബേറ്റും ഉണ്ടായിരിക്കും.
 

date