Skip to main content

കെ.എം അപ്പർ പ്രൈമറി സ്കൂളിൽ  കുടിവെള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കാക്കനാട്: ശുദ്ധമായ കുടിവെള്ളം ജില്ലയിലെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടം ആവിഷ്കരിച്ച "കുടിവെള്ളം" പദ്ധതിയുടെ ഭാഗമായി  എരൂരിലെ കെ.എം അപ്പർ പ്രൈമറി സ്കൂളിൽ നാലാമത്തെ കുടിവെള്ള പ്ലാന്റ് ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്‌ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യയിലൂടെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതി കുട്ടികൾക്ക് മാത്രമല്ല പരിസരവാസികൾക്കും ഉപയോഗപ്പെടുന്നു. ഇതോടെ 1060-ാമത്തെ കുട്ടിയിലാണ് കുടിവെള്ളം പദ്ധതി എത്തുന്നത്.25 വിദ്യാലയങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ് . വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോണ്സർഷിപ്പിലൂടെയാണ്  കുടിവെള്ളം പദ്ധതി പുരോഗമിക്കുന്നത് . ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും കുടിവെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

date