Skip to main content

ഹരിത അവാർഡ്: ആമ്പല്ലൂർ പഞ്ചായത്തിന് മൂന്നാം സ്ഥാനം

കൊച്ചി: ഹരിത കേരളം മിഷന്റെ മുഖ്യ മന്ത്രിയുടെ ഈ വർഷത്തെ ഹരിത അവാർഡിന് ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. ജില്ലാ തലത്തിൽ രായമംഗലം പഞ്ചായത്തും അർഹത നേടി. ആമ്പല്ലൂർ പഞ്ചായത്തിന് 5 ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും സമ്മാനമായി നൽകും. മൂന്ന് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും രായമംഗലം പഞ്ചായത്തിന് ലഭിക്കും. ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം.

date