Skip to main content

ഉപതെരഞ്ഞെടുപ്പ്: ആവശ്യമായ സൗകര്യങ്ങൾ ചെയ്യണം

മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുല്ലശ്ശേരി പഞ്ചായത്തിലെ താണവീഥി വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ വാർഡുകളുടെ പരിധിയിൽപെടുന്നതും പൊതുവിദ്യാഭ്യാസ ഡയക്ടറുടെ രണ്ടാം പാദവാർഷിക കലണ്ടർ പ്രകാരം പരീക്ഷകൾ നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ ബാക്കിയുളള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 17 ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പാദവാർഷിക കലണ്ടർ പ്രകാരം പരീക്ഷ നടക്കുന്നതും പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ച സ്‌കൂളിലെ ബൂത്തുകളായ ക്ലാസ്സ് മുറികൾ ഇലക്ഷൻ നടത്തിപ്പിനായി വിട്ടു നൽകേണ്ടതും സ്ഥാപന മേധാവികൾ തെരഞ്ഞെടുപ്പ് ദിവസവും പിറ്റേന്ന് (ഡിസംബർ 18) വോട്ടെണ്ണലിനും യാതൊരു തടസ്സങ്ങൽ ഇല്ലാത്ത വിധമുളള സൗകര്യങ്ങൾ സ്ഥാപനത്തിൽ ഏർപ്പാടാക്കണം. സ്ഥാപനങ്ങൾ യഥാവിധി തുറന്നുകൊടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
 

date