Skip to main content

കത്തെഴുത്ത് മത്സരം

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സർക്കാർ, എയിഡഡ്, സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ ഓരോ പൗരനും സമ്മതിദായവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നതാണ് വിഷയം. മത്സരാർത്ഥികൾ ഒരു പോസ്റ്റൽ ഇൻലാഡും പേനയും കൊണ്ടുവരണം. അരമണിക്കുറാണ് മത്സരസമയം. ജില്ലാതലത്തിലെ വിജയികൾക്ക് ജനുവരി 20 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സ്ഥാപനമേധാവി മത്സരത്തിൽ പങ്കെടുക്കുന്ന രണ്ട് വിദ്യാർത്ഥികളുടെ പേര് ഡിസംബർ 15 നകം ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ നേരിട്ടോ, ഇ-മെയിൽ, ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ edctsr@gmail.com . ഫോൺ: 0487 2361063.

date