Skip to main content

പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ഡിസംബർ 21ന് പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ താലൂക്ക്തല പരാതികൾ പരിഹരിക്കുന്നതിന് കൂടിയാണ് അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ അദാലത്ത് ദിവസം സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റീ സർവേയുമായി ബന്ധപ്പെട്ട അപേക്ഷ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ എന്നിവയൊന്നും അദാലത്തിൽപ്പെടുന്നതല്ല.

date