ചെറുകിട വ്യാപാരികൾക്ക് ദേശീയ പെൻഷൻ പദ്ധതി
ഒന്നര കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്കും കടയുടമകൾക്കും സ്വയംതൊഴിൽ സംരംഭകർക്കുമായി പങ്കാളിത്ത പെൻഷൻ പദ്ധതി ഒരുങ്ങുന്നു. അംഗങ്ങൾക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ മാസം കുറഞ്ഞത് 3000 രൂപ പെൻഷൻ ലഭിക്കും. ഇതിൽ അംഗമാകുന്നവരുടെ പ്രതിമാസ വിഹിതം സ്വമേധയാ പദ്ധതിയിലേക്ക് വകമാറ്റപ്പെടുന്നതോടൊപ്പം ഈ വിഹിതത്തിന് തുല്യമായ തുക കേന്ദ്ര സർക്കാർ വിഹിതമായും അക്കൗണ്ടിലേക്ക് ലഭിക്കും. 18 നും 40 വയസ്സിനും ഇടയിൽ പ്രായമുള്ള കടയുടമകൾ, സ്വയംതൊഴിൽ സംരംഭകർ ഓയിൽ മിൽ, വർക്ക് ഷോപ്പ്, അരി മില്ല്, ചെറുകിട ഹോട്ടൽ റെസ്റ്റോറന്റ് ഉടമകൾ, കമ്മീഷൻ ഏജന്റുമാർ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ മറ്റ് ചെറുകിട വ്യാപാരികൾ എന്നിവർക്ക് ഈ ദേശീയ പെൻഷൻ പദ്ധതിയിൽ ചേരാം. ഈ കാലയളവിൽ പദ്ധതിയിൽ ചേർന്ന് 60 വയസ്സ് വരെ തുടർച്ചയായി ഗുണഭോക്തൃ വിഹിതം ഒടുക്കുന്നവർക്ക് മാത്രമേ 60 വയസ്സിനു ശേഷം പെൻഷനും ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് കുടുംബ പെൻഷനും ലഭിക്കൂ. ആധാർ കാർഡും സേവിങ്സ് ബാങ്ക് അല്ലെങ്കിൽ ജൻധൻ അക്കൗണ്ട് വിവരങ്ങളുമായി അക്ഷയ പോലുള്ള പൊതു ജന സേവന കേന്ദ്രങ്ങളെയോ https : //maandhan.in /vyapari എന്ന വെബ്സൈറ്റ് മുഖേനയോ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. സ്വയം സാക്ഷ്യപ്പെടുത്തിയ വിശദാംശങ്ങൾ നൽകണം. ഈ വിവരങ്ങൾ വെബ്സൈറ്റ് സംവിധാനം പരിശോധിച്ച് പ്രതിമാസം ഒടുക്കേണ്ട വിഹിതം എത്രയെന്ന് ഗുണഭോക്താവിനെ അറിയിക്കും. ആദ്യ ഗഡു പണമായി നൽകണം. രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് ഫോറം സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. ശ്രംയോഗി മാൻധൻ അക്കൗണ്ട് നമ്പറും പെൻഷൻ കാർഡും ലഭിച്ചാൽ തൊട്ടടുത്ത മാസം മുതൽ ഗുണഭോക്താവിന്റെ പദ്ധതി വിഹിതം ജൻ ധൻ അക്കൗണ്ടിക നിന്നും അടവാകും. തുടർച്ചയായി പദ്ധതി വിഹിതം ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്നയാൾക്ക് അത് വരെയുള്ള കുടിശ്ശിക തുകയും അതിനുള്ള പിഴ സംഖ്യയും അടച്ച് പദ്ധതിയിൽ തുടരാം. സംഘടിത മേഖലയിലെ ഇ പി എഫ്, ഇ എസ് ഐ അംഗത്വമുള്ള വ്യാപാരികൾ, സർക്കാർ ധന സഹായത്തോടെ പെൻഷൻ പദ്ധതികളിൽ അംഗമായവർ, പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധൻ യോജനയിൽ അംഗമായവർ, ഇൻകം ടാക്സ ഒ ടുക്കുന്നവർ എന്നിവർക്ക് പദ്ധതിയിൽ അംഗമാകാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 24 x 7 പ്രവർത്തിക്കുന്ന 1800 267 6888 എന്ന എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments