Skip to main content

കേരളോത്സവ ഗാനവുമായി ജില്ലാ പഞ്ചായത്ത് അംഗങ്ങൾ

ജില്ലാ കേരളോത്സവത്തിന് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കേരളോത്സവഗാനം. ഇന്ന് (ഡിസംബർ 7) ബാനർജി ക്ലബ്ബിലെ കലാ മത്സര ഉദ്ഘാടന വേദിയിലാണ് ഗാനം അവതരിപ്പിക്കുക. സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലാ പഞ്ചായത്ത് കേരളോത്സവ ഗാനത്തിന് തുടക്കം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ കേരളോത്സവത്തിനുണ്ട്. ബാബു കോടശ്ശേരി രചനയും സംഗീതവും നിർവഹിച്ച 'യുവതയുടെ കലയും കരുത്തും' എന്നുതുടങ്ങുന്ന ഗാനമാണ് കേരളോത്സവഗാനമായി ആലപിക്കുക. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എക്സ്ട്രീം മീഡിയ സൊല്യൂഷൻസിലെ സജീവ് പി കെ ആണ്. 20 ഓളം വരുന്ന ജില്ലാ പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമാണ് ഗാനം അവതരിപ്പിക്കുക.
 

date