Skip to main content

അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

വടുതല മുപ്പത്തിയേഴാം വാർഡിലെ 121 ആം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന് കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ തറക്കല്ലിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അങ്കണവാടി നിർമ്മിക്കുന്നത്. വൈസ് ചെയർമാൻ പിഎം സുരേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുജീഷ്, അനിതാ സുകുമാരൻ, അങ്കണവാടി ടീച്ചർ സുലോചന എന്നിവർ പങ്കെടുത്തു.

date