Skip to main content

പ്രൊബേഷൻ വാരാചരണം സമാപനം

പ്രൊബേഷൻ വാരാചരണത്തിന്റെ സമാപന സമ്മേളനവും അതോടനുബന്ധിച്ച് നടത്തിയ സെമിനാറുകളും ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിയ്യൂർ സെൻട്രൽ ജയിൽ വെൽഫെയർ ഓഫീസർ സാജി സൈമൺ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റിയൂഷൻ ബേസ്ഡ് കറക്ഷൻ വേർസസ് കമ്മ്യൂണിറ്റി ബേസ്ഡ് കറക്ഷൻ എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഡിബേറ്റ് നടത്തി. കറക്ഷണൽ അഡ്മിനിസ്ട്രേഷൻ എന്ന വിഷയത്തിൽ തൃശൂർ പോലീസ് അക്കാദമി ക്രിമിനോളജിസ്റ് ഡോ. ജയേഷ് ജോസഫ് ക്ലാസെടുത്തു. പ്രൊബേഷൻ നിയമവും, പ്രൊബേഷൻ ഓഫീസ് സേവനങ്ങളും എന്ന വിഷയത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ രാഗപ്രിയ കെ ജി ക്ലാസെടുത്തു. രാമവർമപുരം പോലീസ് അക്കാദമിയിലെ എം എസ് സി ഫോറൻസിക് സയൻസ് വിഭാഗം, സെന്റ് തോമസ് കോളേജ് ക്രിമിനോളജി ആൻഡ് പോലീസ് സയൻസ് വിഭാഗം, എം എസ് ഡബ്ല്യൂ വിഭാഗം വിദ്യാർത്ഥികൾ ഡിബേറ്റിന്റെ ഭാഗമായി. വനിതാ സെൽ സി ഐ ദേവി എം, പ്രൊബേഷൻ ഉപദേശക സമിതി മെമ്പർ മീര ടി ആർ. സെന്റ് തോമസ് കോളേജ് എം എസ് ഡബ്ല്യൂ വകുപ്പ് മേധാവി ജിജോ കുരുവിള, ജില്ലാ പ്രൊബേഷൻ ഓഫീസർ റോഷിനി ആർ തുടങ്ങിയവർ പങ്കെടുത്തു. ഡിബേറ്റിൽ വിജയികളായവർക്ക് സമ്മാനം നൽകി.

date