Skip to main content

റോഡുകളുടെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി

അക്കിക്കാവ്-പഴഞ്ഞി-കടവല്ലൂർ റോഡുകളുടെ എസ്റ്റിമേറ്റ് പ്രകാരമുളള നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ. കിഫ്ബിയിൽ നിന്നും 12 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അക്കിക്കാവ് - പഴഞ്ഞി - കടവല്ലൂർ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു മന്ത്രി. വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലം കൃത്യമായി മാർക്ക് ചെയ്യാൻ വില്ലേജ് ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. കാന നിർമ്മാണവും കൾവെർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് പ്രകാരമുള്ള പണികൾ മാത്രമാണ് ഇപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. റോഡിൽ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന പോസ്റ്റുകളും റോഡ് നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന വസ്തുക്കളും മുറിച്ചുനീക്കാനുമുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് മന്ത്രി നിർദ്ദേശം നൽകി.
അയിനൂർ കടവല്ലൂർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അയിനൂർ പാടം റോഡ് ഉയർത്തുന്ന പ്രവർത്തിയുടെ പുരോഗതിയും മന്ത്രി വിലയിരുത്തി. അക്കിക്കാവ് മുതൽ അയിനൂർ വരെയുള്ള കൾവർട്ടുകളുടേയും കാലുകളുടെയും നിർമാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞതായും കരാറുകാരൻ മന്ത്രിയെ അറിയിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ, പഞ്ചായത്തംഗങ്ങൾ, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date