Skip to main content

ജില്ലാ കേരളോത്സവം സ്റ്റേജിതര മത്സര ഫലപ്രഖ്യാപനം

ജില്ലാ കേരളോത്സവം 2019 ന്റെ ഭാഗമായി നടത്തിയ സ്റ്റേജിതര മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കഥാരചനയിൽ അന്തിക്കാട് ബ്ലോക്കിലെ അഖിൽ കെ എസ് ഒന്നാം സ്ഥാനവും, വടക്കാഞ്ചേരി ബ്ലോക്കിലെ മഞ്ജു കെ എം രണ്ടാം സ്ഥാനവും ഗുരുവായൂർ ബ്ലോക്കിലെ ഷീന, ഇരിഞ്ഞാലക്കുട ബ്ലോക്കിലെ ഹെന്റി സണ്ണി എന്നിവർ മൂന്നാം സ്ഥാനവും നേടി. കവിത രചനയിൽ അന്തിക്കാട് ബ്ലോക്കിലെ മീനുലക്ഷ്മി വിശ്വനാഥൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ചേർപ്പ് ബ്ലോക്കിലെ സ്രുമിൽ രണ്ടാം സ്ഥാനം, മതിലകം ബ്ലോക്കിലെ ഫെമിന സി എൻ മൂന്നാം സ്ഥാനവും നേടി. ഉപന്യാസ മത്സരത്തിൽ ജിഷ ജെയ്സൺ പുഴയ്ക്കൽ ബ്ലോക്ക് ഒന്നാം സ്ഥാനവും, മാളവിക എസ് കുറുപ്പ് ഗുരുവായൂർ മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനവും, സന്ദീപ് കൊടകര ബ്ലോക്ക്, നിതീഷ എസ് കുമാർ മുല്ലശ്ശേരി ബ്ലോക്ക് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഹിന്ദി പ്രസംഗ മത്സരത്തിൽ സ്റ്റെഫി അക്കര പുഴയ്ക്കൽ ബ്ലോക്ക് ഒന്നാം സ്ഥാനത്തും, ക്രിസ്റ്റഫർ എം എസ് ചൊവ്വന്നൂർ ബ്ലോക്ക് രണ്ടാം സ്ഥാനത്തും, നീന ആൻ മാത്യു ചാലക്കുടി ബ്ലോക്ക് മൂന്നാം സ്ഥാനത്തും എത്തി. മലയാളം പ്രസംഗ മത്സരത്തിൽ വിനീത് ഇ എം ചൊവ്വന്നൂർ ബ്ലോക്ക് ഒന്നാം സ്ഥാനവും, ജസ്റ്റിൻ പി ജി ചേർപ് ബ്ലോക്ക് രണ്ടാം സ്ഥാനവും, ശ്രീജിൽ എ എസ് തളിക്കുളം ബ്ലോക്ക്, അജിത് ടോമി ചാലക്കുടി മുനിസിപ്പാലിറ്റി, ശ്രീകൃഷ്ണൻ നമ്പൂതിരി ഇരിങ്ങാലക്കുട ബ്ലോക്ക് എന്നിവർ മൂന്നാം സ്ഥാനത്തും എത്തി. ചിത്ര രചന മത്സരത്തിൽ തളിക്കുളം ബ്ലോക്കിലെ ഗോപിക നന്ദൻ ഒന്നാം സ്ഥാനവും, ഒല്ലൂക്കര ബ്ലോക്കിലെ ലക്ഷ്മി രണ്ടാം സ്ഥാനവും, പുഴയ്ക്കൽ ബ്ലോക്കിലെ അക്ഷയ് കുമാർ മൂന്നാം സ്ഥാനവും നേടി. കാർട്ടൂൺ മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ ജിതേഷ് എൻ ജി വെള്ളാങ്ങല്ലുർ ബ്ലോക്ക്, ജിനിൽ ചൊവ്വന്നൂർ ബ്ലോക്ക്, ശ്രുതി ലക്ഷ്മി മതിലകം ബ്ലോക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ഇതോടെ കേരളോത്സവം 2019 ലെ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി.

date