Skip to main content

മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ധനസഹായം

കന്നുകാലി, കോഴിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവായി.
സർക്കാർ, പൊതുമേഖല, ഗ്രാമവികസന, സഹകരണ മേഖലകളിലെ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ, പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, മഹിളാ വികസന കോർപ്പറേഷൻ എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച കാർഷിക വായ്പകൾക്ക് പലിശയിനത്തിൽ പരമാവധി 5,000 രൂപ ധനസഹായം അനുവദിക്കും. ആനുകൂല്യം ലഭിക്കുന്നതിനായി അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ഉടൻ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്.4437/19
 

date