Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമ യോഗം 

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കേരളത്തില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങള്‍ ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ഡിസംബര്‍ 15 മുതല്‍   ജനുവരി 15 വരെ സംഘടിപ്പിക്കും. ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാകുന്നതിനായി അദാലത്തും ഇതോടൊപ്പം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ മേഖലാതല യോഗം ഡിസംബര്‍ 10 ന് രാവിലെ 11.00 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date