Skip to main content

തത്സമയ  കത്തെഴുത്ത് മത്സരം

    സമ്മഹിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ച്  എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തലത്തില്‍ ജനുവരി ഒന്നിന് മലപ്പുറത്ത് തത്സമയ  കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.  'രാജ്യത്തെ ഓരോ പൗരനും സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം' എന്നതാണ് വിഷയം. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. താത്പര്യമുള്ളവര്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ഓരോ സ്‌കൂളുകളില്‍ നിന്നും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ / പ്രധാനാധ്യാപകര്‍ രണ്ടു വിദ്യാര്‍ഥികളെ വീതം നോമിനേറ്റ് ചെയ്ത്  വിവരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ ലഭ്യമാക്കണം. അംഗീകൃത സ്വകാര്യ സ്‌കൂളുകളുടെ വിവരം കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ട് ലഭ്യമാക്കണമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഫോണ്‍ - 0483 2734990.
 

date