Skip to main content

നിലമ്പൂര്‍ ഐ.ടി.ഐ ഹോസ്റ്റല്‍  മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും 

 

നിലമ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകളുടെ ഉദ്ഘാടനം തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍  ഇന്ന് (ഡിസംബര്‍ ഏഴ്)നിര്‍വഹിക്കും. നിലമ്പൂര്‍ ഐ.ടി.ഐ പരിസരത്ത് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍എ അധ്യക്ഷത വഹിക്കും. പി. വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാവും.
3.69 കോടി ചെലവഴിച്ചാണ് ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 50 പേര്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 17 പേര്‍ക്കും താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2013ലാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്.
 

date