Skip to main content

പട്ടികവര്‍ഗ്ഗവിഭാഗകാര്‍ക്കുള്ള പ്രത്യേക തൊഴില്‍മേള ഇന്ന് നിലമ്പൂരില്‍

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  തൊഴില്‍ രഹിതരായ  മുഴുവന്‍ യുവതീ-യുവാക്കള്‍ക്കും മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍  മേളയ്ക്ക് ഇന്ന് (ഡിസംബര്‍ ഏഴ്) നിലമ്പൂരില്‍ തുടക്കമാകും. നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മേള. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. പത്താംക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്  പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. ജില്ലയില്‍ തൊഴില്‍ അന്വേഷിക്കുന്ന പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാസമ്പന്നരായ മുഴുവന്‍ യുവതീ-യുവാക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747670052 എന്ന നമ്പറില്‍ ബന്ധപ്പെടണം.
 

date