Skip to main content

ജില്ലാ കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ

 

    സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ 14 മുതല്‍ 16 വരെ പാലോട് വച്ച് നടക്കും.  ബ്ലോക്ക്/മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം കൈവരിച്ച കലാകായിക പ്രതിഭകളാണ് ജില്ലാ കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.  ജില്ലാതലം മുതല്‍ ആരംഭിക്കുന്ന ദേശീയ യുവോത്സവ ഇനങ്ങളായ വായ്പാട്ട് (ക്ലാസിക്കല്‍-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം (ലൈറ്റ്), ഗിത്താര്‍ എന്നിവയില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ള യുവതീ-യുവാക്കള്‍  ഫോട്ടോ പതിച്ച അപേക്ഷ, സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും പകര്‍പ്പും സഹിതം ഡിസംബര്‍ 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാപഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു.  മത്സരാര്‍ഥികള്‍ 2020 ജനുവരി ഒന്നിന് 15 വയസ് പൂര്‍ത്തിയായതും 30 വയസ് കഴിയാത്തതുമായ യുവതീ-യുവാക്കളായിരിക്കണം.
(പി.ആര്‍.പി. 1325/2019)

date