Skip to main content

സായുധസേനാ പതാക ദിനാചരണം

ഡിസംബർ ഏഴ് സായുധ സേനാ പതാക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡൻസ് കേഡറ്റുകൾ പതാക വിൽപന തുടങ്ങി. മാത്യ രാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച യുദ്ധ സേനാംഗങ്ങളെ ആദരിക്കുന്ന ദിനമാണ് പതാക ദിനം.
പതാക വില്പനയിലൂടെ സമാഹരിക്കുന്ന തുക യുദ്ധത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ആശ്രിതരുടെയും വിമുക്ത ഭടന്മാരുടെയും പുനരധി വാസത്തിനായി ഉപയോഗിക്കും. തുടർച്ചയായി മൂന്ന് വർഷമായി പതാക വിൽപനയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് തൃശൂർ ജില്ല. രാഷ്ട്രം സൈനികരോട് കടപ്പെട്ടിരിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ദേശീയ-അന്തർ ദേശീയ പ്രശ്നങ്ങൾ നേരിടുന്നതിൽ സായുധ സേന മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സായുധസേനാ പതാകദിനാചരണത്തിൽ സംസാരിക്കുകയാരുന്നു കളക്ടർ.
മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കളക്ടർ അധ്യക്ഷനായി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരീഫ്, കൗൺസിലർ പി.സുകുമാരൻ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് വി. ബാലഗോപാലൻ, പൂർവ്വ സൈനിക് സേവാ പരിഷത്ത് പ്രസിഡന്റ് പി.വിജയകുമാർ, എൻഇഎക്സ് സി സി ജില്ലാ സെക്രട്ടറി പി.എസ്. അശോകൻ, ടി.ആർ. അജയ്ഘോഷ്, ടി. മോഹൻ ദാസ് ,പി .എൻ .എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

date